വ​ള്ളി​ക്കു​ന്ന് കൃ​ഷി​ഭ​വ​ന് പു​തി​യ കെ​ട്ടി​ട​മു​യ​രു​ന്നു : 35 ല​ക്ഷം വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം
Friday, September 25, 2020 12:29 AM IST
മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്ന് കൃ​ഷി​ഭ​വ​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ കെ​ട്ടി​ട​മു​യ​രു​ന്നു. വ​ള്ളി​ക്കു​ന്ന് പ​രു​ത്തി​ക്കാ​ട് പ്ര​ദേ​ശ​ത്ത് 35 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. പി.​അ​ബ്ദു​ൾ ഹ​മീ​ദ് മാ​സ്റ്റ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം. ഫ്ര​ണ്ട് ഓ​ഫീ​സ്, ഓ​ഫീ​സ് റൂം, ​സ്റ്റോ​ർ റൂം, ​ഗോ​ഡൗ​ണ്‍, പാ​ർ​ക്കി​ങ് ഏ​രി​യ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വ​ള്ളി​ക്കു​ന്ന് കൃ​ഷി​ഭ​വ​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്ന​ത്.
കെ​ട്ടി​ട നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​നം പി.​അ​ബ്ദു​ൾ ഹ​മീ​ദ് എ​ംഎ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ.​ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി. കൃ​ഷി ഓ​ഫീ​സ​ർ കെ.​എ​സ് അ​മൃ​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​രി​യ​ല്ലൂ​ർ, വ​ള്ളി​ക്കു​ന്ന് വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള 3500 ഓ​ളം ക​ർ​ഷ​ക​ർ ഈ ​കൃ​ഷി ഭ​വ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​ങ്ങും.​ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി​ന്ദു, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നു​മ്മ​ൽ, പ​ട്ടേ​ൽ ബാ​ബു​രാ​ജ്, സു​ഹ​റ, ഷീ​ബ ചെ​ഞ്ചൊ​രൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്

മ​ല​പ്പു​റം: ഒ​ന്നാം വ​ർ​ഷം പ്രൊ​ഫ​ഷ​ന​ൽ കോ​ഴ്സ് ചെ​യ്യു​ന്ന വി​മു​ക്ത ഭ​ടന്മാ​രു​ടെ കു​ട്ടി​ക​ൾ​ക്കും യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​രി​ച്ച ജ​വാന്മാ​രു​ടെ വി​ധ​വ​ക​ൾ​ക്കും 2020-21 വ​ർ​ഷ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് ംംം.സ​യെ.​ഴീ്.​ശി ൽ ​ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഡി​സം​ബ​ർ 31വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും.