ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Friday, September 25, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.എസ്.യു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വൈ​ഷ്ണ​വ് പു​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രോ​ഹി​ൽ നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്.യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഖി​ൽ കാ​പ്പി​ങ്ങ​ൽ, ജി​ജേ​ഷ് പു​ളി​ക്ക​ത്തൊ​ടി, സീ​മോ​ൻ, ആ​ദി​ൽ ക​ട്ടു​പ്പാ​റ, ശ​ര​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.