ആ​ദി​വാ​സി ബാ​ല​ന് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി
Friday, September 25, 2020 12:31 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദി​വാ​സി ബാ​ല​ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ല​ന്ന് പ​രാ​തി. കൈ ​ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും അ​തേ ഡോ​ക്ട​ർ ത​ന്നെ ഓ​പ്പ​റേ​ഷ​ൻ വൈ​കി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. നി​ല​ന്പൂ​ർ വീ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി ശ്രീ​ധ​ര​ൻ-​സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ഞ്ജീ​വ് (15) മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഈ ​മാ​സം ഒ​ൻ​പ​തി​ന് ക​ളി​ക്കു​ന്ന​തി​നി​ടെ വ​ല​തു കൈ​ക്ക് പ​രി​ക്കു​പ്പ​റ്റി​യ സ​ഞ്ജീ​വി​നെ ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ല്ല് രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ പ്ലാ​സ്റ്റ​റി​ടു​ക​യും ഉ​ട​ൻ ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
14-ന് ​വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പി​ന്നീ​ട് ര​ണ്ട് ത​വ​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. ഓ​പ്പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യ ഡോ​ക്ട​റോ​ട് സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​കാ​നു​ള്ള മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും എ​ല്ല് പൂ​ർ​വ സ്ഥി​തി​യി​ലാ​കാ​തെ ബു​ദ്ധി​മു​ട്ടു​ന്പോ​ഴും ഡോ​ക്ട​ർ വ​ട്ടം ക​റ​ക്കു​ക​യാ​ണെ​ന്നും ആ​ദി​വാ​സി കു​ടും​ബം ആ​രോ​പി​ച്ചു. ഡോ​ക്ട​റു​ടെ നി​രു​ത്ത​ര​വാ​ദി​ത്വ നി​ല​പാ​ടി​നെ​തി​രെ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു.