വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ഹ​ക​ര​ണസം​ഘം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Sunday, September 27, 2020 11:22 PM IST
നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ൻ​പി​ൽ ചൊ​വാ​ഴ്ച ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കെ​സി​ഇ​എ​ഫ് താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ​യും ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്നി​യി​ച്ചും കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റി​വ് എം​പ്ലോ​യി​സ് ഫ്ര​ന്‍റ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥ​ന, ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ര​ണ്ട്, നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക, സ​ർ​ക്കാ​ർ അ​വ​ധി​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അ​വ​ധി​യും ഏ​കീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കെ​സി​ഇ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തു​ന്ന​ത്.
ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, ക്ഷാ​മ ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ബി​ആ​ർ ആ​ക്ട് ഭേ​ദ​ഗ​തി​യി​ലെ ആ​ശ​ങ്ക അ​ക​റ്റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല​ന്നും സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റി​വ് എം​പ്ലോ​യി​സ് ഫ്ര​ന്‍റ് ഭാ​ര​വ​ഹി​ക​ൾ പ​റ​ഞ്ഞു.
ചൊ​വാ​ഴ്ച രാ​വി​ലെ 10ന് ​നി​ല​ന്പൂ​ർ താ​ലൂ​ക്ക് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് മു​ൻ​പി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ഡിസിസി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ.​ക​രീം, വി.​എ​സ്.​ജോ​യി, കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​സി​ഇ​എ​ഫ് നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി.​ഷി​യാ​ജ്, സെ​ക്ര​ട്ട​റി കെ.​ഷാ​ജി, അ​നീ​ഷ് കാ​റ്റാ​ടി, അ​നീ​ഷ് മാ​ത്യു, വി. ​പ്ര​കാ​ശ്, വി​ൽ​ബി ജോ​ർ​ജ്, സ​നോ​ജ് ചാ​ലി​യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.