സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, September 27, 2020 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​നും ക​റ പു​ര​ളാ​ത്ത വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യും ക​ർ​ഷ​ക​നേ​താ​വു​മാ​യി​രു​ന്ന സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക​സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന​പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നേ​താ​വാ​യ സി.​എ​ഫ്.​തോ​മ​സി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യും മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ഴു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാക്കോ വ​ർ​ഗീ​സ് അ​നു​സ്മ​രി​ച്ചു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ ടി.​ടി.​പ്ലാ​സ​യി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷം വ​ഹി​ച്ചു. കെ.​എം.​ഇ​ഗ്നേ​ഷ്യ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ആ​ലി​ക്കു​ട്ടി ഏ​റ​ക്കോ​ട്ടി​ൽ, കെ.​എം.​ജോ​സ​ഫ്, സ​തീ​ഷ് വ​ർ​ഗീ​സ്, കെ.​വി.​ജോ​ർ​ജ്, മാ​ത്തു​കു​ട്ടി, എ​ബ്രാ​ഹം കു​ര്യ​ൻ, ടി.​ഡി.​ജോ​യ്, എം.​എം.​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.