നി​ല​മ്പൂ​ര്‍ ഗ​വ. കോ​ളജ് സ്ഥ​ല​മെ​ടു​പ്പ് വൈ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം: കർമസ​മി​തി
Tuesday, September 29, 2020 12:02 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ല​മ്പൂ​ര്‍ ഗ​വ. കോ​ള​ജി​ന് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നും കി​ഫ്ബി വ​ഴി തു​ക അ​നു​വ​ദി​ച്ചി​ട്ടും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് വൈ​കു​ന്ന​ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​കാ​ര​ണ​മെ​ന്ന് ഗ​വ. കോ​ള​ജ് ജ​ന​കീ​യ ക​ര്‍​മ​സ​മി​തി ആ​രോ​പി​ച്ചു.
നി​ല​മ്പൂ​ര്‍ പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ര്‍​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് കോ​ള​ജ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്.
എ​ന്നാ​ല്‍ അ​വ​സാ​ന​ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​റി​യ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞ് പ​ദ്ധ​തി അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​ണെ​ന്ന് ക​ർ​മ സ​മി​തി ആ​രോ​പി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ കെ ​എ​സ് ആ​ര്‍ ടി ​സി സ​ർ​വീ​സ് കു​റ​വാ​ണെ​ന്ന വാ​ദ​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്ന​യി​ച്ച​ത്.
ഇ​ത് കാ​ര​ണം ഏ​താ​നും മാ​സ​ങ്ങ​ള്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വൈ​കി. തു​ട​ര്‍​ന്ന് വ​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ധാ​ന പാ​ത​യി​ല്‍ നി​ന്നും കോ​ളേ​ജി​ന് അ​നു​വ​ദി​ച്ച വ​ഴി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള സ്വ​കാ​ര്യ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ത്താ​ല്‍ മാ​ത്ര​മേ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍​കു​ക​യു​ള്ളു​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍​മ സ​മി​തി​യേ​യും കോ​ള​ജ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
സ​ര്‍​ക്കാ​ര്‍ ഇ​ട​പ്പെ​ട്ട് ഇ​ത്ത​രം ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന് പി. ​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ക​ര്‍​മ്മ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​യി ക​ര്‍​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ നേ​രി​ല്‍ ക​ണ്ട് പ​രാ​തി ന​ല്കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ ക​ര്‍​മ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​ന്‍ എ ​ക​രീം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി ​ശി​വാ​ത്മ​ജ​ന്‍, അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ര്‍ വി​ശാ​രി​യി​ല്‍, ഇ. ​പ​ത്മാ​ക്ഷ​ന്‍, വി .​കെ. അ​ന​ന്ത​കൃ​ഷ്ണ​ന്‍, പി. ​എം. സീ​തി​ക്കോ​യ ത​ങ്ങ​ള്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ എ​സ്. സ​ഞ്ജ​യ്കു​മാ​ര്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ​ന്ത​പ്പു​ലാ​ന്‍ ന​സീ​ര്‍, എ​ന്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.