പെ​രു​ന്പി​ലാ​വ്-​നി​ല​ന്പൂ​ർ സം​സ്ഥാ​നപാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃത്തി ഉ​ദ്ഘാ​ട​നം
Wednesday, September 30, 2020 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രു​ന്പി​ലാ​വ്-​നി​ല​ന്പൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ പെ​രു​ന്പി​ലാ​വ് മു​ത​ൽ മേ​ലാ​റ്റൂ​ർ വ​രെ 30.88 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക്ക് 139.4 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
പ്ര​ള​യാ​ന​ന്ത​ര റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സം​സ്ഥാ​ന​ത്തെ 31 പ്ര​ധാ​ന റോ​ഡു​ക​ൾ റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ 21 റോ​ഡു​ക​ൾ​ക്ക് ക​ഴി​ഞ്ഞ മേ​യ് 29ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ 3346.09 കോ​ടി രു​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു.
ഈ ​റോ​ഡു​ക​ളെ നാ​ലു പാ​ക്കേ​ജു​ക​ളാ​ക്കി തി​രി​ച്ച​തി​ൽ ര​ണ്ടാ​മ​ത്തെ പാ​ക്കേ​ജി​ലാ​ണ് പെ​രു​ന്പി​ലാ​വ് -നി​ല​ന്പൂ​ർ സം​സ്ഥാ​ന പാ​ത നി​ർ​മി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ പെ​രു​ന്പി​ലാ​വ് മു​ത​ൽ മേ​ലാ​റ്റൂ​ർ വ​രെ 30.88 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​ത്.
പെ​രു​ന്പി​ലാ​വ് നി​ല​ന്പൂ​ർ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ഞ്ഞ​ളാം കു​ഴി അ​ലി എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ, കെഎ​സ്ടി​പി കു​റ്റി​പ്പു​റം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​സീ​ന​ത്ത് ബീ​ഗം, കെഎ​സ്ടി​പി ക​ണ്ണൂ​ർ അ​സി.എ​ൻ​ജി​നീ​യ​ർ കെ.​എം.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ധ്യ​ക്ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് മ​ഞ്ഞ​ളാം കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ശി​ലാ​ഫ​ല​കം നീ​ക്കി.
പെ​രു​ന്പി​ലാ​വ് നി​ല​ന്പൂ​ർ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക്ക് 139.4 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും ലോ​ക ബാ​ങ്കി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കെഎസ്ടി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള കെഎം​സി ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഒ​ന്ന​ര വ​ർ​ഷ​മാ​ണ് പൂ​ർ​ത്തീ​ക​ര​ണ കാ​ലാ​വ​ധി. നി​ർ​മാ​ണം ക​ഴി​ഞ് അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​പാ​ല​ന​വും നി​ർ​മാ​ണ ക​ന്പ​നി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്. ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ ഡി​ബി​എം, ബി​സി സം​വി​ധാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണം. റോ​ഡി​ൽ നി​ല​വി​ലു​ള്ള അ​ഞ്ചു പാ​ല​ങ്ങ​ളി​ൽ നാ​ലു പാ​ലം വീ​തി കൂ​ട്ടി നി​ർ​മി​ക്കും. ഒ​രു പാ​ലം പു​തു​ക്കി​പ്പ​ണി​യും.ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി, ക​ലു​ങ്കു​ക​ൾ, അ​ഴു​ക്കു​ചാ​ൽ, ന​ട​പ്പാ​ത, ഹാ​ൻ​ഡ് റെ​യി​ൽ, ക്രാ​ഷ് ബാ​രി​യ​ർ, ബ​സ്ബേ, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ മ​റ്റു പ്ര​ധാ​ന പ്ര​വ​ർ​ത്തി​ക​ളാ​ണ്. ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം റോ​ഡ് മാ​ർ​ക്കിം​ഗ്, ദി​ശാ സൂ​ച​ന ബോ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ൽ​പ്പെ​ടും.