ആ​ദ​രി​ച്ചു
Thursday, October 1, 2020 11:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു റി​ട്ട​യേ​ർ​ഡ് ഡി​എം​ഒ, ഇഎംഎ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ​ക്ട​ർ എ. ​മു​ഹ​മ്മ​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് ആ​ദ​രി​ച്ചു, തി​രൂ​ർ​ക്കാ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ നി​ലാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്നേ​ഹാ​ദ​ര​ങ്ങ​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഡോ.ന​ഈ​മു റ​ഹു​മാ​ൻ, അ​ഡീ​ഷ​ണ​ൽ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ.​സി.ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: ദേ​ശീ​യ​പാ​താ 66ൽ ​ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പു​തു​പൊ​ന്നാ​നി മു​ത​ൽ കാ​പ്പി​രി​ക്കാ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.