ചു​ങ്ക​ത്ത​റ​യി​ൽ അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, October 1, 2020 11:18 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഹ​രി​ത​ക​ർ​മ​സേ​ന​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. 21 ഹ​രി​ത ക​ർ​മ സേ​നാ അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഒ​രു വീ​ട്ടി​ൽ നി​ന്ന് അ​ൻ​പ​ത് രൂ​പ​യാ​ണ് യൂ​സ​ർ ഫീ​സാ​യി വാ​ങ്ങു​ന്ന​ത്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ എം​സി​എ​ഫ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ച് വേ​ർ​തി​രി​ച്ച് ക​യ​റ്റി അ​യ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ള​ക്കു​ന്ന് വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന നി​ർ​വഹി​ച്ചു. വാ​ർ​ഡം​ഗം സി.​കെ​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ പു​ത്ത​ല​ത്ത്,
റി​യാ​സ് ചു​ങ്ക​ത്ത​റ അം​ഗ​ങ്ങ​ളാ​യ ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, എം.​കെ.​ലെ​നി​ൻ, ഒ.​ടി.​പ്ര​ഭാ​വ​തി, പി.​സി.​ജ​യ​ന്തി, സി.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് പി.​ലേ​ഖ, സെ​ക്ര​ട്ട​റി യു.​സ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.