കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് സ്നേ​ഹ​ പൊ​തിച്ചോ​റ്
Sunday, October 18, 2020 11:06 PM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ,ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​യി സ്നേ​ഹ പൊ​തി​ചോ​റ് ക്യാ​ന്പ​യിനു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രാ​ണ് ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.
ക​രു​വാ​ര​ക്കു​ണ്ടി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മ​ിറ്റി പ്ര​വ​ർ​ത്ത​ക​ർ സ്നേ​ഹ പൊ​തി ചോ​റ് ക്യാ​ന്പ​യി​നു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​
ഭ​ക്ഷ​ണം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രി​ൽ നി​ന്ന് അ​ത് ശേ​ഖ​രി​ച്ച് വീ​ടു​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.​ആ​ദ്യ ദി​നം കു​ട്ട​ത്തി യൂ​ണി​റ്റ് പ​രി​ധി​യി​ലെ അ​ൻ​പ​തോ​ളം പേ​ർ​ക്കും,പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും,ചി​ക്ക​ൻ ബി​രി​യാ​ണി​യും, പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് എ​ത്തി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ജി​ഷ്ണു അ​ര​ഞ്ഞി​ക്ക​ലി​ന്‍റെ വ​ക​യാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ ഭ​ക്ഷ​ണം. പ​ദ്ധ​തി​യോ​ട് മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ന്ന് മേ​ഖ​ല സെ​ക്ര​ട്ട​റി സി.​അ​ന​സ് പ​റ​ഞ്ഞു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫ​ർ​ഹാ​ൻ കു​ട്ട​ത്തി, അ​ന​ന്ദു വെ​ള്ളോ​ലി, വി​പി​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.