ജോ​സ് കെ.​മാ​ണി​ക്ക് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു​വ​രേ​ണ്ടി​വ​രും: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Tuesday, October 20, 2020 10:58 PM IST
നി​ല​ന്പൂ​ർ: ജോ​സ് കെ.​മാ​ണി​ക്ക് അ​ധി​ക​കാ​ലം എ​ൽ​ഡി​എ​ഫി​ൽ നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വും മു​ൻ ഗ​വ.​ചീ​ഫ് വി​പ്പു​മാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. നി​ല​ന്പൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം.​മാ​ണി സാ​റി​നെ വ്യ​ക്തി​പ​ര​മാ​യി പോ​ലും അ​ധി​ക്ഷേ​പി​ച്ച എ​ൽ​ഡി​എ​ഫി​ലേ​ക്ക് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം പോ​യ​ത് മാ​ണി സാ​റി​ന്‍റെ ആ​ത്മാ​വി​നോ​ടു പോ​ലും ചെ​യ്ത വ​ലി​യ ക്രൂ​ര​ത​യാ​ണ്. ജോ​സ് കെ.​മാ​ണി യു​ഡി​എ​ഫി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ അ​ധി​കം താ​മ​സി​യാ​തെ യു​ഡി​എ​ഫി​ലേ​ക്ക് മ​ട​ങ്ങി വ​രേ​ണ്ടി വ​രു​മെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.
കെ.​എം.​മാ​ണി സാ​റി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​രെ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച് പാ​ര​ന്പ​ര്യ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും മാ​ണി സാ​റി​ന്‍റെ വീ​ട്ടി​ൽ നോ​ട്ട് എ​ണ്ണ​ൽ മെ​ഷീ​ൻ വ​രെ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​വ​രാ​ണ് ഇ​ട​തു​പ​ക്ഷ​മെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു. ജോ​സ് കെ.​മാ​ണി പോ​യ​തു കൊ​ണ്ട് യു​ഡി​എ​ഫി​ന് ഒ​രു ക്ഷീ​ണ​വു​മി​ല്ല, മാ​ണി​സാ​റി​നെ സ്നേ​ഹി​ച്ചി​രു​ന്ന​വ​ർ ഇ​ന്ന് ജോ​സ് കെ. ​മാ​ണി​ക്കൊ​പ്പ​മി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് മാ​ന്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 35 പ​ഞ്ചാ​യ​ത്തു​ക​ളി​ലും, മൂ​ന്ന് ന​ഗ​ര​സ​ഭ​യി​ലും പാ​ർ​ട്ടി ശ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.