മ​ല​പ്പു​റ​ത്ത് 786 പേ​ർ​ക്ക്; 1,093 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 20, 2020 10:58 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,093 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തോ​ടെ 32,542 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​ത്.
786 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ പു​തു​താ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 692 പേ​ർ നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​പ്പോ​ൾ 78 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടാ​തെ അ​ഞ്ചു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ഏ​ഴു​പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
54,449 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,503 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 457 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,187 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 2,34,050 സാ​ന്പി​ളു​ക​ളി​ൽ 5,210 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തു​വ​രെ 190 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.