റ​ബർ വി​ല​യി​ലെ കു​തി​പ്പ് മ​ല​യോ​ര​ത്തി​ന് ആ​ശ്വാ​സം
Friday, October 23, 2020 12:43 AM IST
നി​ല​ന്പൂ​ർ: റ​ബ​ർ വി​ല കു​തി​ക്കു​ന്ന​ത് മ​ല​യോ​ര​ത്തി​ന് ആ​ശ്വാ​സ​മാ​കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷം റ​ബർ വി​ല കി​ലോ​ഗ്രാ​മി​ന് 145-ലെ​ത്തി. വി​ല​യി​ടി​വ് മൂ​ലം ന​ടു​വൊ​ടി​ഞ്ഞ റ​ബർ ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കി​യാ​ണ് ഇ​പ്പോ​ൾ വി​ല​യി​ൽ കു​തി​പ്പു​ണ്ടാ​കു​ന്ന​ത്. കോ​വി​ഡ് നാ​ളു​ക​ളി​ൽ നാ​ലാം ത​രം റ​ബറി​ന് കി​ലോ​ക്ക് 118 രൂ​പ വ​രെ​യാ​യി വി​ല താ​ഴ്ന്നി​രു​ന്നു. ഇ​താ​ണ് നി​ല​വി​ൽ ഇ​ത് 145 ആ​യി ഉ​യ​ർ​ന്ന​ത്.

നി​ല​വി​ലെ അ​ന്താ​രാ​ഷ്ട്ര വി​ല 158 രൂ​പ​യാ​ണ്. ഈ ​ആ​ഴ്ച്ച ത​ന്നെ 150-ത് ​ക​ട​ക്കും. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ട​യ​റു​ക​ൾ​ക്ക് ആ​വ​ശ്യം കൂ​ടി​യ​തും ചൈ​ന​യി​ൽ ഡി​മാ​ന്‍റ് വ​ർ​ധി​ച്ച​തു​മാ​ണ് വി​ല കു​തി​പ്പി​ന് കാ​ര​ണം. ചൈ​ന​യി​ൽ നി​ന്ന് റ​ബർ വ്യ​വ​സാ​യ സാ​മ​ഗ്രി​ക​ളു​ടെ വ​ര​വി​ൽ നി​യ​ന്ത്ര​ണം വ​ന്ന​തും ആ​ഭ്യ​ന്ത​ര വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

ഇ​തേ തു​ട​ർ​ന്ന് ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ട​ഞ്ഞു​കി​ട​ന്ന റ​ബർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ പു​ന​രാം​ഭി​ച്ചി​ട്ടു​ണ്ട്. റ​ബർ വി​ല ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ മ​ഴ​ക്കാ​ല ടാ​പ്പിം​ഗ് ഉൗ​ർ​ജി​ത​മാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ളാ​യ മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, താ​യ് ലാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും റ​ബർ വി​ല വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

റ​ബർ വി​ല ഉ​യ​രു​ന്പോ​ഴും ട​യ​ർ ക​ന്പ​നി​ക​ൾ റ​ബർ വാ​ങ്ങി കൂ​ട്ടാ​ൻ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹം ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും പ്ര​തീ​ക്ഷ​യേ​കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നാ​ലാം ത​രം റ​ബറി​ന് ഒ​രു കി​ലോ​ക്ക് 242 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നി​രു​ന്നു. വ​ലി​യ ഒ​രു വി​ല വ​ർ​ധ​ന​വി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 6.8 ശ​ത​മാ​നം ഉ​ത്പാ​ദ​നം കു​റ​വാ​ണ്.