നി​വേ​ദ​നം ന​ൽ​കി
Friday, October 23, 2020 12:43 AM IST
കാ​ളി​കാ​വ്: ചെ​ത്ത്ക​ട​വ് ഗ്രൗ​ണ്ട് സ്റ്റേ​ഡി​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. കാ​ളി​കാ​വി​ലെ ഫ്ര​ണ്ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​പി രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം എം​പി​യി​ൽ നി​ന്ന് ല​ഭി​ച്ച​ത്.
കേ​ര​ള​ത്തി​ലെ ത​ന്നെ മി​ക​ച്ച പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടേ​യും ക​ളി​ക്കാ​രു​ടേ​യും ആ​രാ​ധ​ക​രു​ടേ​യും നാ​ടാ​യ കാ​ളി​കാ​വി​ൽ മൈ​താ​ന​ങ്ങ​ളു​ടെ അ​ഭാ​വം ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് നാ​ട്ടു​കാ​ർ ചെ​ത്ത് ക​ട​വി​ൽ ഗ്രൗ​ണ്ട് നി​ർ​മി​ച്ച​ത്.​എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ഗ്രൗ​ണ്ട് ക​ളി​ക്കാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​ണ്. ഈ ​പ്ര​ശ്ന​ത്തി​ന് കൂ​ടി പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് സ്ഥ​ലം എം​പി​യാ​യ രാ​ഹു​ൽ ഹാ​ന്ധി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് സം​സ്ഥാ​ന​ത്തെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യാ​ണ് ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​നാ​യ കെ.​കെ.​കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് ക​ണ്ട് ആ​വ​ശ്യ​മ​റി​യി​ച്ച​ത്.