റെയി​ൽ​വേ വ​ഴി അ​ട​ച്ചു: വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കു​ടും​ബ​ങ്ങ​ൾ
Sunday, October 25, 2020 11:10 PM IST
ക​രു​വാ​ര​കു​ണ്ട്: ര​ണ്ട​ര​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വ​ഴി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ. കാ​ല​ങ്ങ​ളാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് കു​ടി​ശി​ക അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ റെയി​ൽ​വേ അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യ​ത്. വ​ഴി തു​റ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​ർ​ക്കേ വോ​ട്ടു​ള്ളു എ​ന്ന നി​ല​പാ​ടി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.
റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള വ​ഴി​ക്ക് പ​ത്ത് വ​ർ​ഷ​ത്തെ കു​ടി​ശി​ക ര​ണ്ട​ര വ​ർ​ഷം മു​ൻ​പാ​ണ് അ​ട​ച്ച​ത്. ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് കു​ടി​ശി​ക​യാ​യി അ​ട​യ്ക്കേ​ണ്ട​ത്. സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ ആ​യ​തു കൊ​ണ്ട് ത​ന്നെ ഭാ​രി​ച്ച തു​ക അ​ട​യ്ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്. വ​ഴി റെയി​ൽ​വേ അ​ട​ച്ച​തോ​ടെ ഇ​ത്ര​യും കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലും എ​ത്തി​ല്ല. അ​തി​നാ​ൽ ത​ന്നെ രോ​ഗം ബാ​ധി​ച്ച​വ​രേ​യും മ​റ്റും 800 മീ​റ്റ​ർ ചു​മ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന ക​മാ​നം വ​രെ എ​ത്തി​ക്കു​ന്ന​ത്. പ​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും യോ​ഗ​ങ്ങ​ളും മ​റ്റും ചേ​ർ​ന്ന​ത​ല്ലാ​തെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.
പ​ഞ്ചാ​യ​ത്ത് അം​ഗം മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. പ​ല​രും ഇ​വി​ടെ വീ​ടു വെ​യ്ക്കാ​ൻ സ്ഥ​ലം വാ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നു​ള്ള വ​ഴി ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട് നി​ർ​മാ​ണ​മെ​ന്ന സ്വ​പ്ന​വും ത​ൽ​ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ത്ര സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ലും ത​ങ്ങ​ളു​ടെ വ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​തെ വോ​ട്ട് ചെ​യ്യാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.