അ​ക്കാ​ഡ​മി​ക്ക് ബ്ലോ​ക്ക് സ​ജ്ജ​മാ​യി
Tuesday, October 27, 2020 11:08 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു 67 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ അ​ക്കാ​ഡ​മി​ക്് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി​ക്കാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല.
പു​തു​താ​യി നി​ർ​മി​ച്ച ബ്ലോ​ക്കി​ൽ ര​ണ്ടു ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, ഒ​രു ലൈ​ബ്ര​റി, അ​ക്കാ​ഡ​മി​ക്് ഹാ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2001ൽ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഒ​രു ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ​യ​ൻ​സും ര​ണ്ട് ഫി​സി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളോ​ടെ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 2004ൽ ​പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​ക​യും ര​ണ്ട് ബാ​ച്ച് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഷ​ബീ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റ​ഷീ​ദ് ഉൗ​ത്ത​ക്കാ​ട​ൻ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.