തെ​ങ്ങി​നും ക​മു​കി​നും അ​ജ്ഞാ​ത​രോ​ഗം
Wednesday, October 28, 2020 11:37 PM IST
ക​രു​വാ​ര​ക്കുണ്ട്: നാ​ളി​കേ​ര​ത്തി​നും അ​ട​ക്ക​ക്കും മാ​ർ​ക്ക​റ്റ് വി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല്പ​ന​ക്ക് ഉ​ല്പ​ന്ന​മി​ല്ലാ​തെ മ​ല​യോ​ര ക​ർ​ഷ​ക​ർ. വി​ള​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ത്തെ തു​ട​ർ​ന്ന് ഉ​ല്പാ​ദ​നം നി​ല​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് മ​ധ്യ​കേ​ര​ള​ത്തി​ൽ ക​ണ്ടു വ​ന്നി​രു​ന്ന കാ​റ്റു വീ​ഴ​്ച രോ​ഗ​മാ​ണ് തെ​ങ്ങി​ന്‍റെ നാ​ശ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

എ​ന്നാ​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ലും ഈ ​രോ​ഗം ബാ​ധി​ച്ച് തെ​ങ്ങി​ൻ തോ​പ്പു​ക​ൾ ഒ​ന്നാ​കെ നാ​ശം വ​ന്നു. ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ട് മേ​ഖ​ല​യി​ൽ തെ​ങ്ങി​നെ ബാ​ധി​ക്കു​ന്ന രോ​ഗം വ്യാ​പ​ക​മാ​ണ്.
തെ​ങ്ങി​ൻ പ​ട്ട​ക​ളി​ൽ കാ​ണു​ന്ന മ​ഞ്ഞ​ളി​പ്പും പ​ട്ട​ക​ൾ ദ്ര​വി​ക്കു​ന്ന​തും മ​ണ്ഡ​രി​യും കൂ​ന്പു​ചീ​യ​ലും വ്യാ​പ​ക​മാ​യ​തു​മാ​ണ് തെ​ങ്ങി​ന്‍റെ നാ​ശ​ത്തി​നു കാ​ര​ണം. ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ങ്ങി​ന്‍റെ ത​ടി​യി​ൽ നി​ന്നും ക​റ​യൊ​ലി​ച്ച് തെ​ങ്ങു​ക​ൾ നാ​ശം വ​രു​ന്ന​തും കാ​ണാം.

പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗം വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശി​ക്കാ​നും കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ക​മു​കു​ക​ളും അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് നാ​ശം വ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. മ​ഞ്ഞ​ളി​പ്പും കൂ​ന്പു​ചീ​യ​ലും ബാ​ധി​ച്ച് ക​മു​കും തോ​ട്ട​ങ്ങ​ൾ ഇ​ന്ന് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. മൂ​പ്പെ​ത്തി​യ അ​ട​ക്ക​യു​ടെ ഉ​ള്ളി​ൽ ക​റു​പ്പു നി​റം ബാ​ധി​ക്കു​ന്ന​ത് ത​ട​യാ​നും കൃ​ഷി വ​കു​പ്പി​നാ​കു​ന്നി​ല്ല.

ഇ​ത്ത​രം അ​ട​ക്ക​ക്ക് നി​ല​വി​ലു​ള്ള വി​ല​യു​ടെ പ​കു​തി​യാ​ണ് മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് ക​മു​കു കൃ​ഷി അ​ന്യം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് മ​ല​യോ​ര​ത്തു​ള്ള​ത്.
ക​മു​കു​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​ത് ക​മു​കു കൃ​ഷി​യോ​ടു​ള്ള മോ​ഹം ക​ർ​ഷ​ക​രി​ൽ അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്.