മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ന​ട​പ്പാ​ക്കും: ക​ള​ക്ട​ർ
Wednesday, October 28, 2020 11:37 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും രോ​ഗം വ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ലാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ന​ട​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളാ​ണ് മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്/​കെ​ട്ടി​ട​വും പ​രി​സ​ര​വും ആ​യി​രി​ക്കും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍. സാ​ന്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​ത്ത വി​ധ​മാ​യി​രി​ക്കും ഇ​തു ന​ട​പ്പാ​ക്കു​ക.

ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ക​ണ​ക്കാ​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ൻ പ​റ്റും. എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ 10790 രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള 907 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 645 പേ​ർ ഫ​സ്റ്റ് ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും 139 പേ​ർ സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.

ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് ചി​കി​ത്സാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.