ക​ലാ​ശ്ര​മ​ത്തി​ൽ പെ​ണ്‍​പെ​രു​മ​യു​ടെ ഢ​ക്ക​പ്പെ​രു​ക്കം
Thursday, October 29, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ട​ക്ക എ​ന്ന വാ​ദ്യ​ത്തി​ന്‍റെ വ്യ​ത്യ​സ്ത സാ​ധ്യ​ത​ക​ളെ ഒ​റ്റ മേ​ള​ത്തി​ൽ സം​യോ​ജി​പ്പി​ച്ചു​ള്ള സ​വി​ശേ​ഷ വാ​ദ്യാ​വ​ത​ര​ണ​മാ​യ ഢ​ക്ക​പ്പെ​രു​ക്കം ന​ട​ന്നു. പ്ര​ശ​സ്ത ഇ​ട​ക്ക​വി​ദ്വാ​ൻ പെ​രി​ങ്ങോ​ട് മ​ണി​ക​ണ്ഠ​ൻ സം​വി​ധാ​നം ചെ​യ്ത് ശി​ഷ്യ​രോ​ടൊ​പ്പ​മാ​ണ് ഢ​ക്ക​പ്പെ​രു​ക്കം അ​വ​ത​രി​പ്പി​ച്ച​ത്.

അ​ങ്ങാ​ടി​പ്പു​റം ഞെ​ര​ള​ത്ത് ക​ലാ​ശ്ര​മ​ത്തി​ലെ പു​തി​യ ബാ​ച്ച് ഇ​ട​ക്ക പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ഢ​ക്ക​പ്പെ​രു​ക്കം ന​ട​ന്ന​ത്.

വി​ദ്യ, നി​വേ​ദ്, വാ​സു​ദേ​വ​ൻ, ശ്വേ​ത, ര​ഹ​ൻ, ശ്രീ​ല​ക്ഷ്മി അ​ന​ന്ത​ൻ, മി​ഥു​ൻ, ദേ​വീ​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഢ​ക്ക​പ്പെ​രു​ക്ക​ത്തി​ൽ വാ​ദ്യ​വും ഗീ​ത​വു​മാ​യി പ​ങ്കെ​ടു​ത്ത​ത്. ക്ലാ​സി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. 8921825733.