ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, October 29, 2020 11:53 PM IST
എ​ട​ക്ക​ര: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ എ​ട​ക്ക​ര​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ നി​ന്ന് 1.43 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ര​ണ്ടു ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം വെ​സ്റ്റ്് കോ​ഡൂ​ർ ഉ​റു​ദു ന​ഗ​റി​ലെ പി​ച്ച​ൻ മു​ത്ത​ങ്ങ​തൊ​ടി മു​ഹ​മ്മ​ദ് ഹാ​റൂ​ണ്‍ (25), ക​രി​ന്പു​ഴ പാ​ത്തി​പ്പാ​റ ക​രി​ക്ക​കാ​വ് മു​ക്കം ഷി​ബി​ൽ (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.
എ​സ്ഐ അ​മീ​റ​ലി, ഡാ​ൻ​സാ​ഫ് എ​സ്ഐ എം. ​അ​സൈ​നാ​ർ, എ​എ​സ്ഐ എ​സ്. സ​തീ​ഷ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ എ​ൻ.​പി. സു​നി​ൽ, ര​തീ​ഷ്കു​മാ​ർ, എം.​എ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.