പോ​ളി പ്ര​വേ​ശ​നം
Thursday, October 29, 2020 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​
ടെ​ക്നി​ക്ക് കോ​ള​ജി​ൽ www.polyadmission.org ​പ്ര​സി​ദ്ധീ​ക​രീ​ച്ച ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​കാ​രം പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് സ്ലി​പ്പി​നു പു​റ​മെ ടി​സി, സി​സി. മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, നി​ശ്ചി​ത ഫീ​സും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളും ന​വം​ബ​ർ ര​ണ്ടി​ന് ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ചു​ക​ളും ഹാ​ജ​രാ​ക​ണം.
കി​ട്ടി​യ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി ഉ​യ​ർ​ന്ന ഓ​പ്ഷ​ന് ശ്ര​മി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​തേ തി​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ കോ​ള​ജി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​ർ 5,690 രൂ​പ​യും ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വ​രു​മാ​ന​മു​ള​ള​വ​ർ 3,000 രൂ​പ​യും എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 3,000 രൂ​പ​യും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ട​യ്ക്ക​ണം.