ക​ന്നു​കാ​ലി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ: വി​ല കു​റ​ച്ചു​ള്ള ബീ​ഫ് വി​ല്പ​ന നി​ർ​ത്ത​ലാ​ക്കി
Monday, November 23, 2020 12:48 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് വി​ല കു​റ​ച്ചു​ള്ള ബീ​ഫ് വി​ൽ​പ്പ​ന അ​വ​സാ​നി​ക്കു​ന്നു. സം​സ്ഥാ​ന ക​ന്നു​കാ​ലി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഒ​രു കി​ലോ ബീ​ഫി​ന് 250 രൂ​പ എ​ന്ന ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്കാ​ൻ ധാ​ര​ണ​യാ​യി. വ്യാ​ഴാ​ഴ്ച്ച മു​ത​ൽ ഏ​കീ​കൃ​ത വി​ല​യ്ക്കാ​വും പു​ന്ന​ക്കാ​ട് ബീ​ഫ് ല​ഭി​ക്കു​ക. ഒ​രു കി​ലോ ബീ​ഫി​ന് 220 രൂ​പ എ​ന്ന നി​ര​ക്കി​ൽ വി​ല കു​റ​ച്ചു​ള്ള വി​ൽ​പ്പ​ന​യാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് ന​ട​ക്കു​ന്ന​ത്.
ചു​ങ്ക​ത്തു​ള്ള പി.​കെ.​ബീ​ഫ് സ്റ്റാ​ളാ​ണ് വി​ല കു​റ​ച്ചു​ള്ള വി​ൽ​പ്പ​ന ആ​ദ്യം തു​ട​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം സ​മീ​പ​ത്തെ സി​പി ബീ​ഫ് സ്റ്റാ​ളി​ൽ കി​ലോ​യ്ക്ക് ഇ​രു​നൂ​റ് രൂ​പ​യും, 180 രൂ​പ​യും എ​ന്ന തോ​തി​ലാ​യി​രു​ന്ന ക​ച്ച​വ​ടം ന​ട​ന്ന​ത്. ഇ​ത് സം​സ്ഥാ​ന ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച​യാ​യ​തോ​ടെ ആ​ന്ധ്ര പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു. ബീ​ഫ് വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​ന്നു​കാ​ലി അ​സോ​സി​യേ​ഷ​നും മാം​സ വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​രു കി​ലോ ബീ​ഫി​ന് 250 രൂ​പ​യാ​ക്കാ​ൻ ധാ​ര​ണ​യാ​വു​ക​യാ​യി​രു​ന്നു.​ഇ​ത് പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച്ച മു​ത​ൽ ഒ​രു കി​ലോ ബീ​ഫി​ന് ഏ​കീ​കൃ​ത വി​ല​യാ​യ 250 രൂ​പ​യാ​യി​രി​ക്കും വി​ല ഈ​ടാ​ക്കു​ക.