തെ​ര​ഞ്ഞെ​ടു​പ്പ്: ആ​യു​ധ​ങ്ങ​ൾ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്ക​ണം
Tuesday, November 24, 2020 1:05 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മാ​ധാ​ന​പ​ര​മാ​യ ന​ട​ത്തി​പ്പി​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ആ​യു​ധ ലൈ​സ​ൻ​സു​ക​ളു​ള്ള എ​ല്ലാ ലൈ​സ​ൻ​സി​ക​ളും ത​ങ്ങ​ളു​ടെ ആ​യു​ധ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 30ന​കം ഏ​ൽ​പ്പി​ക്ക​ണം. ഈ ​വി​വ​രം ലൈ​സ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ങ്ങ​ണം. ആ​യു​ധ​ങ്ങ​ൾ തി​രി​ച്ചേ​ൽ​പ്പി​ക്കാ​ത്ത ലൈ​സ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും അ​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ആ​യു​ധ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ലൈ​സ​ൻ​സി​ക​ൾ​ക്ക് തി​രി​ച്ചേ​ൽ​പ്പി​ച്ച​തി​നു​ള്ള ര​സീ​ത് കൊ​ടു​ക്ക​ണം. തി​രി​ച്ചേ​ൽ​പ്പി​ക്കാ​ത്ത ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. ആ​യു​ധ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച വി​വ​രം എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും ജി​ല്ലാ​ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ഏ​ൽ​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​ക്ക് ശേ​ഷം മാ​ത്ര​മേ ലൈ​സ​ൻ​സി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ. നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും ലൈ​സ​ൻ​സി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നു എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി അ​റി​യി​ച്ചു.