തെര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, November 24, 2020 1:05 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ഇ​ട​തു​പ​ക്ഷ വി​ക​സ​ന മു​ന്ന​ണി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട ഒ​രു സ​ർ​ക്കാ​രാ​ണി​തെന്നു അദ്ദേഹം പറഞ്ഞു.
ര​ണ്ട് പ്ര​ള​യ​വും കോ​വി​ഡ്, നി​പ്പ, ഓ​ഖി എ​ന്നി​വ​യെ നേ​രി​ട്ടു. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ ഈ ​സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ക്ഷേ​മ പെ​ൻ​ഷ​ൻ മാ​സം തോ​റും ആ​ക്കി​യ​തും സൗ​ജ​ന്യ റേ​ഷ​നും, സൗ​ജ​ന്യ കി​റ്റു​ക​ൾ ന​ൽ​കി​യ​തും ഇ​തി​ലു​ൾ​പ്പെ​ട്ട​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ൽഡിഎ​ഫ്. ക​ണ്‍​വീ​ന​ർ എ​ൻ. വേ​ലു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക പി.​വി. അ​ൻ​വ​ർ എംഎ​ൽഎ പ്ര​കാ​ശ​നം ചെ​യ്തു. സിപി​എം. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി.​പി. അ​നി​ൽ, സിപിഎം. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ൻ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ പി.​എം. ബ​ഷീ​ർ, മാ​ത്യു കാ​രാ​വേ​ലി, ബി​ജു ക​ന​ക​ക്കു​ന്നേ​ൽ, എ​ര​ഞ്ഞി​ക്ക​ൽ ഇ​സ്മ​യി​ൽ, എം.​എ. വി​റ്റാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 33 സ്ഥാ​നാ​ർ​ഥി​ക​ളും ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.