കോ​വി​ഡ് മരണങ്ങൾ
Tuesday, November 24, 2020 10:57 PM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട​യി​ലെ തൊ​ട്ടി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ​ണ്ണി(59) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ജി. മ​രു​മ​ക്ക​ൾ: നീ​തു, ഷി​ബു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

പോ​ത്തു​ക​ൽ പാ​താ​റി​ലെ പൊ​ന്നു​ള്ളി​ൽ കു​മാ​ര​ൻ-​കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ്(37) ആ​ണ് കോവിഡ് ബാധിച്ച് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണം. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്, സ​തീ​ഷ്, സോ​മി​നി.

മ​ഞ്ചേ​രി : മ​ഞ്ചേ​രി​യി​ലെ നി​ല​ന്പൂ​ർ റോ​ഡ് സ്റ്റാ​ർ ബീ​ഡി ക​ന്പ​നി ഉ​ട​മ പ​രേ​ത​നാ​യ അ​പ്പു​റം മാ​യി​ൻ​ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ലി (72) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോവിഡ് ബാധിച്ച് മ​രി​ച്ച​ത്. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം രാ​ത്രി മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി . ഭാ​ര്യ : ആ​യി​ഷ. മ​ക്ക​ൾ: സോ​ണി​യ, ഫി​റോ​സ്ഖാ​ൻ, സ​ൽ​മാ​നു​ൽ ഫാ​രി​സ്. മ​രു​മ​ക്ക​ൾ :ഷൗ​ക്ക​ത്ത​ലി, അ​നീ​സ, റ​സാ​ന.