ജ​ന​മൈ​ത്രി പോ​ലീ​സ് പ​രി​ശീ​ല​നം ന​ൽ​കി
Tuesday, November 24, 2020 11:17 PM IST
പാ​ണ്ടി​ക്കാ​ട്: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന പോ​ലീ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പാ​ണ്ടി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് പ​രി​ശീ​ല​നം ന​ൽ​കി. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​പ​ക​ട സ​മ​യ​ങ്ങ​ളി​ൽന​ട​ത്തേ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന​മാ​ണ് പാ​ണ്ടി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്. കി​ണ​റ്റി​ൽ വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ടം, വാ​ഹ​നാ​പ​ക​ടം, പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് വോ​ള​ണ്ടി​യ​ർ​മാ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം.30 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ ഇ​തി​ന് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. എ​സ്ഐ അ​ബ്ദു​ൽ സ​ലാം,ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ഷെ​ബീ​റ​ലി, കെ.​മു​ഹ​മ്മ​ദ് ഷി​ഫി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.