ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി: പോ​ത്തു​ക​ല്ലി​ൽ ജി​യോ​ള​ജി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, November 24, 2020 11:19 PM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി 2019-ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ർ, മ​ലാം​കു​ണ്ട് തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​ത്. നാ​ൽ​പ്പ​ത്തി​യൊ​ൻ​പ​ത് പേ​രാ​ണ് ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു പ്ര​ദേ​ശം വാ​സ​യോ​ഗ്യ​മാ​ണോ എ​ന്ന​റി​യു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ക​വ​ള​പ്പാ​റ ദു​ര​ന്ത ഭൂ​മി​യു​ടെ നി​ശ്ചി​ത പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. പാ​താ​ർ, മ​ലാം​കു​ണ്ട്, മു​രു​കാ​ഞ്ഞി​രം, തു​ടി​മു​ട്ടി, പ​ന​ങ്ക​യം തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.
ആ​ദ്യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ജി​യോ​ള​ജി സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക​ട​ക്കം പ്ര​ദേ​ശ​വാ​സി​ക​ൾ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി മ​റ്റു വാ​സ സ്ഥ​ല​ങ്ങ​ൾ തേ​ടേ​ണ്ടി​വ​ന്ന ആ​ളു​ക​ളാ​ണ് പ​രാ​തി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​റു​പ​ത്തി​ര​ണ്ടു കു​ടും​ബ​ങ്ങ​ളാ​ണ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്. ജി​യോ​ള​ജി​സ്റ്റ് സു​ബേ​ഷ് തൊ​ടി​യി​ൽ, സോ​യി​ൽ ക​ണ്‍​സ​ർ​വേ​റ്റീ​വ് ഓ​ഫീ​സ​ർ സൗ​ധ, മി​ന​റ​ൽ റ​വ​ന്യൂ ഓ​ഫീ​സ​ർ പ്ര​വീ​ണ്‍​കു​മാ​ർ, സോ​യി​ൽ ക​ണ്‍​സേ​ർ​വേ​റ്റീ​വ് വ​ർ​ക്ക് സൂ​പ്ര​ണ്ട് ജ​സീ​ൽ, പോ​ത്തു​ക​ൽ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.