മലപ്പുറം: ജില്ലയിൽ ഇന്നലെ 612 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധിതരായവരിൽ 574 പേർക്കും നേരിട്ടുള്ള സന്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 27 പേർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതരിൽ രണ്ടുപേർ വിദേശത്തു നിന്നെത്തിയവരും ഏഴുപേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരുമാണ്. അതേസമയം 779 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയത്. ഇവരുൾപ്പെടെ 61,948 പേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്. ജില്ലയിൽ 85,192 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 7,813 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 581 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 374 പേരും 360 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 333 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 349 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,114 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 455 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്നും എത്തിയ ചേമഞ്ചേരി ,കൊടുവളളി ,നരിപ്പറ്റ,വടകര,വളയം ,സ്വദേശികള്‍ക്കാണ് രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ചെക്യാട് ,ചേമഞ്ചേരി, നരിപ്പറ്റ,തൂണേരി ,വടകര,വളയം സ്വദേശികള്‍ക്കാണ് രോഗബാധയുണ്ടായത്.
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ കോഴിക്കോട് കോര്‍പറേഷനിലെ പുതിയങ്ങാടി, മെഡിക്കല്‍ കോളജ്, ബാലുശേരി, കൊടിയത്തൂര്‍, ഒളവണ്ണ, വളയം, നാദാപുരം, സ്വദേശിക്കാണ് രോഗബാധയുണ്ടായത്. സമ്പര്‍ക്കം വഴി മാങ്കാവ്, ബേപ്പൂര്‍, നല്ലളം, വെളളയില്‍, കണ്ണാടിക്കല്‍, മേരിക്കുന്ന്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, മായനാട്, മുണ്ടിക്കല്‍ത്താഴം, ഉമ്മളത്തൂര്‍, എരഞ്ഞിപ്പാലം, കോട്ടൂളി, ചേവായൂര്‍, പൊറ്റമ്മല്‍, ഗോവിന്ദപുരം, ചാലപ്പുറം, മീഞ്ചന്ത, എടക്കാട്, ചെലവൂര്‍, മാറാട്, നടുവട്ടം, അരക്കിണര്‍, വെളളിമാടുകുന്ന്, പരപ്പില്‍, കുതിരവട്ടം, കൊമ്മേരി, കാരപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളിലും തിരുവമ്പാടി , മരുതോങ്കര , ചാത്തമംഗലം ,താമരശേരി,വടകര ,കാവിലൂംപാറ,ചേമഞ്ചേരി ,കൊയിലാണ്ടി ,തൂണേരി ,കിഴക്കോത്ത്,പെരുവയല്‍ ,ചക്കിട്ടപാറ ,കക്കോടി,കുന്നമംഗലം ,മൂടാടി,തിരുവളളൂര്‍ ,ഉള്ള്യേരി എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.
കൽപ്പറ്റ: വയനാട്ടിൽ 105 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തക ഉൾപ്പെടെ 100 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. അഞ്ചു പേർ പുറമേനിന്നു വന്നതാണ്. 93 പേർ രോഗമുക്തി നേടി. ബത്തേരി-23, നെൻമേനി-14, കൽപ്പറ്റ-10, കണിയാന്പറ്റ, മാനന്തവാടി-എട്ടുവീതം, മുട്ടിൽ-ഏഴ്, വെള്ളമുണ്ട, വൈത്തിരി-അഞ്ചുവീതം, അന്പലവയൽ, എടവക-നാലുവീതം, നൂൽപ്പുഴ-മൂന്ന്, പടിഞ്ഞാറത്തറ, പനമരം-രണ്ടുവീതം, തവിഞ്ഞാൽ, മേപ്പാടി, പൊഴുതന, പുൽപ്പള്ളി, തരിയോട്-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ വൈറസ്ബാധയേറ്റവരുടെ എണ്ണം. മധ്യപ്രദേശിൽനിന്നുവന്ന മാനന്തവാടി സ്വദേശി, തമിഴ്നാട്ടിൽനിന്നെത്തിയ മൂപ്പൈനാട് സ്വദേശി, നൂൽപ്പുഴ സ്വദേശി, ബത്തേരി സ്വദേശി, ബഹ്റൈനിൽനിന്നുവന്ന ബത്തേരി സ്വദേശി എന്നിവരാണ് കോവിഡ് ബാധിച്ച മറ്റാളുകൾ.
കൽപ്പറ്റ-11, നൂൽപ്പുഴ-അഞ്ച്, ബത്തേരി, മീനങ്ങാടി, മാനന്തവാടി-നാലുവീതം, പൂതാടി, കോട്ടത്തറ, മുള്ളൻകൊല്ലി, എടവക, പനമരം-മൂന്നുവീതം, പുൽപ്പള്ളി, മൂപ്പൈനാട്, പൊഴുതന, നെൻമേനി-രണ്ടുവീതം, അന്പലവയൽ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, മേപ്പാടി, കണിയാന്പറ്റ, തിരുനെല്ലി, വെങ്ങപ്പള്ളി, കോഴിക്കോട്, തമിഴ്നാട്-ഒന്നുവീതം, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 32 പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്.
ജില്ലയിൽ ഇതിനകം 10,257 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 69 പേർ മരിച്ചു. 8,596 പേർ സുഖപ്പെട്ടു. 1,232 പേർ ചികിത്സയിലാണ്.
പ്രതിരോധ നടപടികളുടെ ഭാഗമായി 628 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 900 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 9,149 പേരാണ് നിലവിൽ നിരീക്ഷണത്തിൽ.