ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളാ​യ മൂ​ന്നു പേ​ർ​കൂ​ടി പി​ടി​യി​ൽ
Saturday, November 28, 2020 11:21 PM IST
താ​നൂ​ർ: ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ കു​റ്റി​യാ​ടി മു​ഹ​മ്മ​ദ് അ​ക്വി​ബ് എ​ന്ന ആ​ഷി​ക് (21), പൊ​ക്ലി​യ​ന്‍റെ പു​ര​ക്ക​ൽ റ​സ​ൽ(19), ആ​ലു​ങ്ങ​ൽ ബീ​ച്ച് സ്വ​ദേ​ശി കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ പു​ര​ക്ക​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ എ​ന്ന അ​മീ​ൻ(24) എ​ന്നി​വ​രെ​യാ​ണ് താ​നൂ​ർ സി​ഐ പി. ​പ്ര​മോ​ദും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച പി​ടി​കൂ​ടി​യ ആ​റു പേ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും ആ​റു ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഒ​ന്ന്, ര​ണ്ട് പ്ര​തി​ക​ളെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ താ​നൂ​ർ ടൗ​ണി​ൽ നി​ന്നും മൂ​ന്നാം പ്ര​തി​യെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ 14 ന് ​പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​രി​ക്ക​ലി​ൽ നി​ന്നു മോ​ഷ്ടി​ച്ച ബു​ള്ള​റ്റി​ൽ അ​ക്വി​ബി​ന്‍റെ കാ​മു​കി​യെ കാ​ണു​ന്ന​തി​നാ​യി മ​റ്റു ര​ണ്ടു​പേ​രെ​യും കൂ​ട്ടി കൊ​ല്ല​ത്തെ​ത്തി.
തു​ട​ർ​ന്നു തെ​ൻ​മ​ല​യി​ലെ​ത്തി ബു​ള്ള​റ്റ് വി​റ്റ​തി​നു ശേ​ഷം ചാ​ത്ത​ല്ലൂ​രി​ൽ നി​ന്നു പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വ​രു​ന്ന വ​ഴി​യി​ൽ അ​ക്വി​ബ് തൃ​ശൂ​രി​ൽ ഇ​റ​ങ്ങി. മ​റ്റു ര​ണ്ടു പേ​ർ യാ​ത്ര തു​ട​ര​വെ ബൈ​ക്ക് ഓ​ടി​ക്കാ​ന​റി​യാ​ത്ത റ​സ​ൽ ബൈ​ക്ക് ഓ​ടി​ച്ചു അ​പ​ക​ട​ത്തി​ൽ പെ​ട്ടു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

റ​സ​ലി​ന് കാ​ലി​നും അ​മീ​ന് കൈ​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സേ​ഫ്റ്റി​പി​ൻ, സ്ക്രൂ ​ഡ്രൈ​വ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ക്ക് പൊ​ട്ടി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്താ​റു​ള്ള​തെ​ന്നു ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. സി​ഐ പ്ര​മോ​ദ്, എ​സ്ഐ എ​ൻ. ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ ഗി​രീ​ഷ്, വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.