മലപ്പുറം: സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, വ്യാജമദ്യ നിർമാണം, സ്പിരിറ്റിന്റെ അനധികൃത വിൽപന, സ്പിരിറ്റ് കലർത്തിയ കള്ള്, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ ലഹരി പദാർഥങ്ങളുടെ വിൽപ്പന എന്നിവ തടയുന്നതിനായി ജില്ലയിൽ എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് ടീമുകൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
ജനുവരി രണ്ട് വരെയുള്ള കാലയളവിൽ സ്ട്രൈക്കിംഗ് ഫോഴ്സ് പ്രത്യേക നിരീക്ഷണവും പരിശോധനയും തുടരും.
മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ തല എക്സൈസ് കണ്ട്രോൾ റൂമിന് പുറമെ കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല എന്നിങ്ങനെ വേർതിരിച്ചാണ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ പ്രവർത്തനം.
മഞ്ചേരി, പെരിന്തൽമണ്ണ, നിലന്പൂർ, കാളികാവ്, മലപ്പുറം എന്നിവിടങ്ങൾ കിഴക്കൻ മേഖലയിൽപ്പെടും.
പൊന്നാനി, തിരൂർ, കുറ്റിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങൾ ഉൾപ്പെട്ടതാണ് പടിഞ്ഞാറൻ മേഖല.