കാ​ലി​ഗ്ര​ഫി​യിൽ വിസ്മയം തീർത്ത് ഷ​ഹ​ല
Sunday, November 29, 2020 11:45 PM IST
ഏ​ലം​കു​ളം: അ​റ​ബി​ക്, ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളി​ൽ കാ​ലി​ഗ്ര​ഫി​യു​ടെ അ​ഴ​കു​മാ​യി മാ​സ്മ​രി​ക​ത തീ​ർ​ക്കു​ക​യാ​ണ് ഏ​ലം​കു​ളം പെ​രു​ന്പാ​റ​യി​ൽ ഷ​ഹ​ല മു​ണ്ട്ര​യി​ൽ എ​ന്ന 16 വ​യ​സു​കാ​രി. ഒ​റി​ജി​ന​ലി​നെ വെ​ല്ലും ത​ര​ത്തി​ൽ അ​റ​ബി, ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഛായ​ങ്ങ​ളി​ൽ അ​തി​മ​നോ​ഹ​ര​മാ​യി ഷ​ഹ​ല എ​ഴു​തി​ത്തീ​ർ​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ളു​ടെ അ​ഴ​കി​ന് ഏ​ലം​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രു​മു​ണ്ട്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഷ​ഹ​ല​യു​ടെ ക​യ്യ​ക്ഷ​രം തേ​ടി നി​ര​വ​ധി ഓ​ർ​ഡ​റു​ക​ളാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ലോ​ക്ക്ഡൌ​ണ്‍ കാ​ല​ത്ത് നേ​രം​പോ​ക്കി​നാ​യി തു​ട​ങ്ങി​യ​താ​ണ് ഷ​ഹ​ല കാ​ലി​ഗ്രാ​ഫി പ​രീ​ക്ഷ​ണം. പ​ള്ളി​ക​ളി​ലേ​യും വീ​ടു​ക​ളി​ലേ​യും മ്യൂ​സി​യ​ങ്ങ​ളി​ലേ​യും വാ​തി​ലു​ക​ളി​ലും ലൈ​റ്റു​ക​ളി​ലും ചു​മ​രു​ക​ളി​ലും മ​നോ​ഹ​ര​മാ​യി ചെ​യ്തി​രി​ക്കു​ന്ന വ​ടി​വൊ​ത്ത അ​ക്ഷ​ര​ങ്ങ​ൾ മ​ന​സി​ൽ പ​തി​ഞ്ഞ​തു മു​ത​ലാ​ണ് ത​നി​ക്ക് എ​ന്ത് കൊ​ണ്ട് ഇ​തൊ​ന്നു പ​രീ​ക്ഷി​ച്ചു കൂ​ടാ എ​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്ന​ത്. യൂ​ടൂ​ബി​ലെ വീ​ഡി​യോ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ഠ​നം. ഒ​പ്പം വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​വും. പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തോ​ടെ കാ​ലി​ഗ്രാ​ഫി​യി​ൽ സ​ജീ​വ​മാ​കാ​ൻ ത​ന്നെ​യാ​ണ് ഷ​ഹ​ല​യു​ടെ തീ​രു​മാ​നം. യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ണ്ട്ര​യി​ൽ സു​ലൈ​മാ​ൻ -സ​ഫി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷ​ഹ​ല.
കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ്.