വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ
Monday, November 30, 2020 11:16 PM IST
മ​ല​പ്പു​റം: 2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യ​ക്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
2020 ന​വം​ബ​ർ 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളോ അ​പേ​ക്ഷ​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ ഡി​സം​ബ​ർ 31 വ​രെ സ​മ​ർ​പ്പി​ക്കാ​മെ​ന്നു ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ആ​ർ. അ​ഹ​മ്മ​ദ് ക​ബീ​ർ അ​റി​യി​ച്ചു.
അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 2021 ജ​നു​വ​രി 20ന് ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​നോ​ട​നു​ബ​ന്ധി​ച്ചു താ​ലൂ​ക്കു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വോ​ട്ട​ർ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ർ​മാ​ർ​ക്കു വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1950 ലേ​ക്കും വി​ളി​ച്ചും സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാം.

ജി​ല്ലാ
പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ബാ​ല​റ്റു​ക​ളെ​ത്തി

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ എ​ത്തി. ഇ​വി​എം, ടെ​ണ്ടേ​ർ​ഡ്, പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​ർ സ​ർ​ക്കാ​ർ പ്ര​സി​ൽ നി​ന്നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഹു​സൂ​ർ ശി​ര​സ്ദാ​ർ ആ​ണ് ബാ​ല​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 32 ഡി​വി​ഷ​നു​ക​ളി​ലേ​ക്കാ​യി 50 പെ​ട്ടി​ക​ളി​ലാ​യാ​ണ് ബാ​ല​റ്റു​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.