കൊ​ച്ചു​വേ​ളി- നി​ല​ന്പൂ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് എ​ട്ടു മു​ത​ൽ
Tuesday, December 1, 2020 11:56 PM IST
നി​ല​ന്പൂ​ർ: കൊ​ച്ചു​വേ​ളി -നി​ല​ന്പൂ​ർ സ്പെ​ഷൽ എ​ക്സ്പ്ര​സ് എ​ട്ടു മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങും. ഇ​തോ​ടെ എ​ട്ട് മാ​സ​ത്തി​ന് ശേ​ഷം നി​ല​ന്പൂ​ർ- ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​നാ​യ​തി​നാ​ൽ ഷൊ​ർ​ണൂ​രി​നും നി​ല​ന്പൂ​രി​നു​മി​ട​ക്ക് അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​ന്പ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പു​ക​ളു​ണ്ടാ​വു​ക.
രാ​ത്രി 8.50 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പു​ല​ർ​ച്ചെ 3.35ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തും. ഷൊ​ർ​ണൂ​രി​ൽ നി​ന്ന് 3.50ന് ​പു​റ​പ്പെ​ട്ട് 5.45ന് ​നി​ല​ന്പൂ​രി​ലു​മെ​ത്തും. നി​ല​ന്പൂ​ർ കൊ​ച്ചു​വേ​ളി സ​ർ​വീ​സ് ബു​ധ​നാ​ഴ്ച രാ​ത്രി 9.30ന് ​നി​ല​ന്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടും.
സം​സ്ഥാ​ന​ത്തെ 14 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ദ​ക്ഷി​ണ റ​യി​ർ​വെ ചീ​ഫ് പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മാ​നേ​ജ​റു​ടെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് കൊ​ച്ചു​വേ​ളി നി​ല​ന്പൂ​ർ സ്പെ​ഷൽ എ​ക്സ്പ്ര​സ് തു​ട​ങ്ങാ​ൻ ന​ട​പ​ടി​യാ​യ​ത്. അ​ടു​ത്തി​ടെ നി​ല​ന്പൂ​ർ റ​യി​ൽ​വെ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച പാ​ല​ക്കാ​ട് ഡി ​ആ​ർ​എം ത്രി​ലോ​ക് കോ​ത്താ​രി, എഡി​ആ​ർ​എം ഡോ.​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ​ക്ക് രാ​ജ്യ​റാ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ല​ന്പൂ​ർ മൈ​സൂ​ർ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ, മ​ല​പ്പു​റം ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ റ​യി​ൽ​വെ​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
സം​സ്ഥാ​ന​ത്തെ മ​നോ​ഹ​ര​മാ​യ റ​യി​ൽ​വെ പാ​ത​ക​ളി​ലൊ​ന്നാ​യ നി​ല​ന്പൂ​ർ-ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ മി​ക​ച്ച വ​രു​മാ​ന​വും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു. 66 കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള പാ​ത​യി​ൽ ചെ​റു​തും വ​ല​ുതു​മാ​യ 11 സ്റ്റേ​ഷ​നു​ക​ളു​മു​ണ്ട്. ഏ​റെ കാ​ലം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി നാ​ല് സ​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും ലോ​ക്ഡൗ​ണി​ന് മു​ന്പ് തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്, കോ​ട്ട​യം പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ പ​തി​നാ​ല് സ​ർ​വീ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.
കോ​ട്ട​യം പാ​സ​ഞ്ച​ർ ക​ഴി​ഞ്ഞ മാ​സം എ​ക്സ​പ്ര​സാ​ക്കി​യി​ട്ടു​മു​ണ്ട്. അ​തേ​സ​മ​യം നി​ല​ന്പൂ​ർ കൊ​ച്ചു​വേ​ളി സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.
ആ​ർ​സി​സി, ശ്രീ​ച്ചി​ത്തി​ര, മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള​ള രോ​ഗി​ക​ൾ കൊ​ച്ചു​വേ​ളി​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി ടാ​ക്സി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.