എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം: ദീ​പം തെ​ളി​യി​ച്ചു
Wednesday, December 2, 2020 12:00 AM IST
മ​ല​പ്പു​റം: ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ ദീ​പം തെ​ളി​യി​ച്ചു. ജി​ല്ല ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ദീ​പം തെ​ളി​യി​ച്ച് ഉ​ത്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന എ​യ്ഡ്സ് ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്സ​ർ​വ​ർ വി​ജ​യ​നാ​ഥ​ൻ ഐ​എ​ഫ്എ​സ്, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ.​ഷി​ബു​ലാ​ൽ, ജി​ല്ല ടി.​ബി.​ഓ​ഫീ​സ​ർ ഡോ.​സൗ​ജ, ജി​ല്ല മാ​സ്‌​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​രാ​ജു, സീ​നി​യ​ർ ഡി.​ആ​ർ.​ടി.​ബി.​കോ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് ജോ​ണ്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷ പ​ദ്ധ​തി കോ​ർ​ഡി​നേ​റ്റ​ർ ഹ​മീ​ദ് ക​ട്ടു​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ലെ വി​വി​ധ എ​ച്ച്.​ഐ.​വി.​പ്രൊ​ജ​ക്റ്റു​ക​ളു​ടെ​യും ടാ​ർ​ഗ​റ്റ് ഗ്രൂ​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​യ​ത്.
തു​ട​ർ​ന്ന് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ എ​ച്ച്ഐവി യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വെ​ബി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. രാ​വി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജി​ല്ല ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ. ഷി​ബു​ലാ​ൽ എ​ന്നി​വ​ർ റെ​ഡ് റി​ബ്ബ​ണ്‍ ധ​രി​ച്ച് കൊ​ണ്ട് പ​രി​പാ​ടി​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ കി​യോ​സ്കും സ്ഥാ​പി​ച്ചു.