‘ക​ർ​ഷ​ക​രെ കോ​ർ​പറേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വയ്​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല’
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാഷ്‌ട്രീയ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ​യ് തോ​മ​സ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഐ​തി​ഹാ​സി​ക​മാ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വി​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സീ​ന് മു​ന്നി​ൽ ന​ട​ന്ന ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ.​ജോ​യ് ക​ണ്ണ​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി സ​ക്ക​റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​വി-​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി.​തോ​മ​സ് ,ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ തോ​മ​സ്, ക​ർ​ഷ​ക ഐ​ക്യ വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജെ​യിം​സ് പ​ന്ന്യാം​മാ​ക്ക​ൽ, ജോ​ൺ​സ​ൺ ക​ക്ക​യം,തോ​മ​സ് പോ​ക്കാ​ട്ട്, ജി​ജോ വ​ട്ടോ​ത്ത്, ബാ​ബു പൈ​ക​യി​ൽ, സ​ണ്ണി കോ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.