ഊ​ർ​ക്ക​ട​വ് ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​ർ താ​ഴ്ത്തി; ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ല്‍
Friday, December 4, 2020 12:45 AM IST
മു​ക്കം : ഊ​ർ​ക്ക​ട​വ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​ർ താ​ഴ്ത്തി​യ​തോ​ടെ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൃ​ഷി ഭ​വ​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്.
ഇ​തോ​ടെ നി​ര​വ​ധി ക​ർ​ഷ​ക​രും സം​ഘ​ട​ന​ക​ളു​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​ത്ര​ത്വ​ത്തി​ൽ ഇ​വി​ടെ ഞാ​റ് ന​ടീ​ലി​ന് തു​ട​ക്ക​മി​ട്ടി​രു​ന്നു.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ​യും നെ​ൽ​ക്കൃ​ഷി​യി​റ​ക്കാ​കാ​നാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.​നി​ര​വ​ധി ക​ർ​ഷ​ക​ർ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്ത നെ​ൽ​കൃ​ഷി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ക​യ​റി ന​ശി​ക്കു​ന്ന​ത്. ക​ല്ല​ൻ തോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി മു​ഖേ​ന ജ​ല നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ണ് പു​ഞ്ച​പ്പാ​ട​ത്ത് നെ​ൽ​കൃ​ഷി ഇ​റ​ക്കു​ന്ന​ത് .സ​മീ​പ കാ​ല​ത്താ​യി ഷ​ട്ട​ർ സം​വി​ധാ​നം ശ്ര​ദ്ധി​ക്കാ​നോ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നോ ആ​ളു​ക​ളി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഐ​ലാ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ഊ​ർ​ക്ക​ട​വി​ൽ ഷ​ട്ട​ർ താ​ഴ്ത്തി​യി​രു​ന്ന​ത്.