ഭാ​ര​തീ​യ​സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ജൈ​വ​കൃ​ഷി മാ​തൃ​ക​യ്ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: ഭാ​ര​തീ​യ​സു​ഗ​ന്ധ​വി​ള​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ സം​യോ​ജി​ത​കൃ​ഷി മാ​തൃ​ക​യും ജൈ​വ​കൃ​ഷി പാ​ക്കേ​ജു​ക​ളും ദേ​ശീ​യ​ശ്ര​ദ്ധ​ആ​ക​ര്‍​ഷി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ അ​ഗ്രി​ക​ള്‍​ച്ച​ർ റി​സ​ർ​ച്ചി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ര്‍​മിം​ഗ് സി​സ്റ്റം​സ് റി​സ​ര്‍​ച്ച് ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച ജൈ​വ​കൃ​ഷി​മാ​തൃ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. 2019-20 വ​ര്‍​ഷ​ത്തെ​പ്ര​വ​ര്‍​ത്ത​നം പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഇ​ന്ത്യ​യി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള 20 ജൈ​വ കൃ​ഷി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ ​കേ​ന്ദ്ര​ത്തെ മി​ക​ച്ച​മാ​തൃ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ.​സി.​കെ.​ത​ങ്ക​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.