വ​ട്ടോ​ളി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ നെ​ൽ​കൃ​ഷി​യും അ​വ​താ​ള​ത്തി​ൽ
Monday, January 18, 2021 11:51 PM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ന്നാ​ണ് വ​ട്ടോ​ളി പാ​ട​ശേ​ഖ​രം. വ​ട്ടോ​ളി കോ​മ​ത്ത് താ​ഴെ മു​ത​ൽ ഒ​ത​യോ​ത്ത് താ​ഴെ വ​രെ ഏ​താ​ണ്ട് 8.5 എ​ക്ക​ർ വ​യ​ലി​ലാ​ണ് പ്ര​ദേ​ശ​ത്തെ പ​തി​നാ​റോ​ളം ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്.

സ​മീ​പ പ്ര​ദേ​ശ​ത്തെ എ​താ​ണ്ട് എ​ല്ലാ വ​യ​ലു​ക​ളും മ​ണ്ണി​ട്ട് നി​ക​ത്തി​യ​പ്പോ​ഴും നെ​ൽ​കൃ​ഷി​യോ​ടു​ള്ള താത്പര്യം കൊണ്ടാണ് ക​ർ​ഷ​ക​ർ ലാ​ഭന​ഷ്ട​ങ്ങ​ൾ സ​ഹി​ച്ച് വി​ത്തിറ​ക്കുന്ന​ത്.

മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് ഈ ​വ​യ​ലി​ൽ കൃ​ഷി ന​ട​ത്തു​ന്ന​ത്. മ​റ്റ് ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​ന്നും ത​ന്നെ​യി​ല്ല. ട്രാ​ക്ട​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തും വി​ത്തു​ക​ൾ പ​ര​സ്പ​രം കൈ​മാ​റി​യു​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ജൈ​വ, രാ​സ​വ​ള​ങ്ങ​ളും മ​റ്റ് തൊ​ഴി​ൽ ചില​വ​ക​ളും കൂ​ടി​യാ​കു​മ്പോ​ൾ വ​ൻ തു​കയാണ് ക​ർ​ഷ​ക​ർക്ക് ചെ​ല​വ​ഴി​ക്കേണ്ടിവരു ന്ന​ത്.

ഐആർ 8, ആ​യി​രം ക​ണ, ഉ​മ, ജ​യ, ത്രി​വേ​ണി എ​ന്നീ വി​ത്തു​ക​ൾ മു​മ്പ് ഇ​വി​ടെ പ​രീ​ക്ഷി​ക്കു​ക​യും ന​ല്ല വി​ള​വ് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​റ്റത്ത​വ​ണ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​ലം തെ​റ്റി എ​ത്തി​യ മ​ഴ ക​ർ​ഷ​ക​രു​ടെ പ്ര​തീക്ഷ​ക​ൾ മു​ഴ​വ​ൻ ത​കി​ടം മ​റി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ല് കൊ​യ്തെ​ടു​ത്തെ​ങ്കി​ലും പ​ല​ർ​ക്കും നെ​ല്ലും, പു​ല്ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.

ന​ഷ്ട​പ​രി​ഹാ​രം തേ​ടി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ. വി​ത്തു വി​ത​യ്ക്ക​ൽ മു​ത​ൽ കൊ​യ്യ​ൽ വ​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്രമേ നെ​ൽ​കൃ​ഷി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു എ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ലി​യാ​റ ആ​ന​ന്ദ​ൻ, കെ.​കെ. അ​സീ​സ്, സി.​കെ. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.