ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തണമെന്ന്
Monday, January 18, 2021 11:51 PM IST
കു​റ്റ്യാ​ടി: കേ​ര​ള ലോ​ട്ട​റി നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ ചെ​റു​ക്കാ​ൻ സം​സ്ഥാ​ന ലോ​ട്ട​റി​ടി​ക്ക​റ്റ് മു​ഖവി​ല​ ക്കു​റ​യ്ക്കു​ക, സ​മ്മാ​നം വ​ർ​ധി​പ്പി​ക്കു​ക, ഏ​ജ​ൻ​സി​ക​ളു​ടെ വെ​ട്ടി​ക്കു​റ​ച്ച ക​മ്മീ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല ലോ​ട്ട​റി ഏ​ജ​ൻ​സീ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് ( ബി​എം​എ​സ്) ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന യോ​ഗം ബി​എം​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രീ​ക്കോ​ത്ത് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​എം​എ​സ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​നി​ത്യാ​ന​ന്ദ കു​മാ​ർ, ജി​ല്ലാ ലോ​ട്ട​റി ഏ​ജ​ൻ​സീ​സ് ആ​ന്‍റ് സെ​ല്ലേ​ഴ്സ് സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ പു​തി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. ബാ​ല​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), ഒ.​പി. മ​നോ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​കെ. സു​രേ​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​കെ.​ച​ന്ദ്ര​ൻ, കെ. ​ക​ണ്ണ​ൻ, കെ.​കെ. സു​രേ​ഷ് (ജോ. ​സെ​ക്ര​ട്ട​റി). കെ. ​സ​ന്തോ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ കു​റ്റ്യാ​ടി മേ​ഖ​ല​ല ഭാ​ര​വാ​ഹി​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.