തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി​ഐ ശി​ലാ​സ്ഥാ​പ​നം ഫെ​ബ്രു​വ​രി മൂ​ന്നി​ന്
Thursday, January 21, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി​ഐ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​ന​ത്തി​നൊ​രു​ങ്ങി. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം 21 ന് ​ഐ​ടി​ഐ​യി​ൽ ന​ട​ക്കും.
പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​ട​വ് ചെ​മ്പ്ര​താ​യി പാ​റ​യി​ലെ 1.48 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ട് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 6.70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മാ​സ്റ്റ​ർ പ്ലാ​ൻ വ്യ​വ​സാ​യി​ക പ​രീ​ശീ​ല​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​രു​ന്നു. 26 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റു​ള്ള​താ​ണ് നി​ർ​ദി​ഷ്ട ബ​ഹു​നി​ല കെ​ട്ടി​ടം. ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​മാ​ണ് തു​ട​ങ്ങു​ന്ന​ത്.
ഇ​തി​നി​ടെ തു​മ്പ​ക്കോ​ട്ട് മ​ല​യി​ൽ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​റ​യ്ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തു​മ്പ​ക്കോ​ട്ട് മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ 60 പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഐ​ടി​ഐ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന അ​റ ജ​ന​ങ്ങ​ളു​ടെ സ്വ​ര്യ ജീ​വി​ത​ത്തി​നും ത​ട​സ​മാ​ണെ​ന്ന് തു​മ്പ​ക്കോ​ട്ട് മ​ല സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
2011 ൽ ​ആ​രം​ഭി​ച്ച തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി​ഐ സ്വ​കാ​ര്യ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ത്ത പ​ക്ഷം ഐ​ടി​ഐ തി​രു​വ​മ്പാ​ടി​യി​ൽ നി​ന്ന് മാ​റ്റു​മെ​ന്ന് വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഐ​ടി​ഐ കെ​ട്ടി​ടം പാ​ല​ക​ട​വി​ൽ മാ​റ്റു​വാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന് ആ​രോ​പി​പ്പി​ച്ച് നാ​ട്ടു​കാ​ർ ഐ​ടി​ഐ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക്ക​രി​ച്ചി​രു​ന്നു. ഐ​ടി​ഐ കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഐ​ടി​ഐ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ ദി​വാ​ക​ര​ൻ കോ​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു.