ജി​ല്ലാ ക​ള​ക്ട​റു​ടെ ശാ​സ​ന​യ്ക്കും പു​ല്ലുവി​ല: ആ​ദി​വാ​സി കോ​ള​നി സ​മ​ഗ്രവി​ക​സ​നം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്നു
Friday, January 22, 2021 12:41 AM IST
വി​ല​ങ്ങാ​ട്: ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ല​ങ്ങാ​ട് ആ​ദി​വാ​സി കോ​ള​നി ന​വീ​ക​ര​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഈ ​മാ​സ​ത്തി​ന​കം ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ന്ത്യ​ശാ​സ​നം ഇ​ത്ത​വ​ണ​യും ക​ട​ലാ​സി​ലൊ​തു​ങ്ങും. കു​റ്റ​ല്ലൂ​ർ, മാ​ടാ​ഞ്ചേ​രി, പ​ന്നി​യേ​രി, വാ​യാ​ട് കോ​ള​നി​ക​ളി​ലെ നി​ർ​മ്മാ​ണ പ്ര​വർത്തി​ക​ൾ എ​ങ്ങു​മെ​ത്താ​തെ​യാ​യ​തോ​ടെ ക​ഴി​ഞ്ഞ മാ​സം കോ​ള​നി​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ക​രാ​ർ ഏ​ജ​ൻ​സി​യാ​യ എ​ഫ്ഐ​ടി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു വ്യ​ക്ത​മാ​ക്കി​യ​ത്.
എ​ന്നാ​ൽ ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​യിൽ നാ​ല് ക​ലു​ങ്കു​ക​ളു​ടെ പ​ണി​മാ​ത്ര​മാ​ണ് തു​ട​ങ്ങി​യ​ത്. ഇ​താ​വ​ട്ടെ പാ​തി വ​ഴി​യി​ലാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി, കോ​ള​നി വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണം, ന​ട​പ്പാ​ത നി​ർ​മ്മാ​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം പ്ര​വൃ​ത്തി​യു​ടെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യാ​ണ് പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്താ​തെ ക​രാ​റു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.