ക​നാ​ലി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ല്‍
Saturday, January 23, 2021 11:36 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി റൂ​ട്ടി​ൽ പ​ട്ടാ​ണി​പ്പാ​റ​യി​ല്‍ ക​നാ​ലി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര മെ​യി​ല്‍ ക​നാ​ലി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ന്‍​സി​ന്‍റെ നൂ​റു​ക​ണ​ക്കി​ന് പാ​ക്ക​റ്റു​ക​ള്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
പ​ട്ടാ​ണി​പ്പാ​റ​ക്കും ലാ​സ്റ്റ് പ​ന്തി​രി​ക്ക​ര​ക്കും ഇ​ട​യി​ലു​ള്ള അ​രീ​ക്ക​ന്‍​ചാ​ല്‍ റോ​ഡി​ന് സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ര്‍ ഇ​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​നാ​ലി​ല്‍ അ​ങ്ങി​ങ്ങാ​യി നൂ​റു​ക​ണ​ക്കി​ന് പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.


മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​തി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി​വെ​ച്ച നി​ല​യി​ല്‍ ല​ഹ​രി പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​മ്പോ​ഴേ​ക്കും ഇ​വ എ​ടു​ത്തു മാ​റ്റി. പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി മാ​ഫി​യ ഈ ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സം​ശി​ക്കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.