ദേ​ശീ​യ മീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ര​ങ്ങ​ൾ​ക്ക് അ​നു​മോ​ദ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Monday, January 25, 2021 12:04 AM IST
തി​രു​വ​മ്പാ​ടി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ക്കാ​ദ​മി​യു​ടെ കീ​ഴി​ൽ പ​രി​ശീ​ലി​ക്കു​ന്ന ഇ​ക്കൊ​ല്ല​ത്തെ ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക് മീ​റ്റി​ലേ​ക്കും ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലേ​ക്കു​മാ​യി സെ​ല​ക്ഷ​ൻ ല​ഭി​ച്ച താ​ര​ങ്ങ​ളാ​യ അ​പ​ർ​ണ റോ​യി, മി​ൻ​സാ​ര, ല​ക്ഷ്മി​പ്രി​യ, റോ​ഷ്ന, ജോ​ണി, സാ​നി​യ, ആ​ൽ​ബ, കെ.​ടി. ആ​ദി​ത്യ എ​ന്നീ പ്ര​തി​ഭ​ക​ളെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളും മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
കോ​ഴി​ക്കോ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു താ​രം ദേ​ശീ​യ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ 30,000 രൂ​പ​യോ​ളം ചെ​ല​വു​വ​രും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​പ്പ​തി​നാ​യി​രം രൂ​പ ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി വി​ദ്യാ​ർ​ത്ഥി​ക​ൾ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ല്‍​കി. ബാ​ബു ക​ള​ത്തൂ​ർ, മേ​ഴ്സി പു​ളി​ക്കാ​ട്ട്, കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, കെ.​ഡി. ആ​ന്‍റ​ണി, ഷൈ​നി കൊ​ച്ചു​കൈ​പ്പേ​ൽ, പി.​ടി. അ​ഗ​സ്റ്റി​ൻ, ടി.​ടി. കു​ര്യ​ൻ, ടോ​മി ചെ​റി​യാ​ൻ, എ.​ഐ. ആ​ന്‍റ​ണി, ജോ​ളി ഉ​ണ്ണി​യേ​പ്പ​ള്ളി​ൽ, ടി.​ടി. ജോ​സ​ഫ്, പി.​കെ. സോ​മ​ൻ, ജോ​ജാ കാ​ഞ്ഞി​ര​ക്കാ​ട​ൻ, അ​ജു എ​മ്മാ​നു​വ​ൽ, അ​നു​പ​മ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.