പ​റ​യ സ​മു​ദാ​യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പു വ​രു​ത്ത​ണമെന്ന്
Monday, January 25, 2021 11:33 PM IST
പേ​രാ​മ്പ്ര: മ​ല​ബാ​റി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ പ​റ​യ സ​മു​ദാ​യ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി യു​വാ​ക്ക​ള്‍​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ർ​വീ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​​ന്ന് ഉ​ത്ത​ര കേ​ര​ള പ​റ​യ​സ​ഭ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വെ​ന്‍​ഷ​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​കു​മാ​ര​ന്‍ മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​മ​ണി ഊ​രാ​ള്ളൂ​ർ, സ​ര​സ്വ​തി ക​രു​മ​ല, ജ​യ​ന്‍ കൂ​ത്താ​ളി, ത​ങ്ക പേ​രാ​മ്പ്ര, എ.​എം. മോ​ഹ​ന​ന്‍, ബി​ജു മ​ന്ദ​ങ്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു ക​ളി​സ്ഥ​ലം
പ​ഞ്ചാ​യ​ത്തു ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്ക​ണമെന്ന്

പേ​രാ​മ്പ്ര: ക​ടി​യ​ങ്ങാ​ട് മ​ഹി​മ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ല്‍ ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് പു​റം​പോ​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ച ക​ളി​സ്ഥ​ലം പ​ഞ്ചാ​യ​ത്തു ഏ​റ്റെ​ടു​ത്ത് ഗ്രൗ​ണ്ടാ​യി മാ​റ്റി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ച​ങ്ങ​രോ​ത്ത് പ​ത്താം വാ​ര്‍​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ജീ​വ​ന്‍ വ​ണ്ണാ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഗീ​ത, ഇ.​ടി. സ​രീ​ഷ്, ഇ.​ടി. ര​ഘു, കെ.​എം. ശ്രീ​നാ​ഥ്, ഇ.​ടി. ര​വീ​ന്ദ്ര​ന്‍, ജി​നീ​ഷ്, കെ.​എം. രാ​ജേ​ഷ്, വി.​എം. വി​നോ​ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.