ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, February 27, 2021 11:10 PM IST
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര- ചെ​മ്പ്ര കൂ​രാ​ച്ചു​ണ്ട് റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രും​വ​രെ വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ചു. കൂ​രാ​ച്ചു​ണ്ടി​ലേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ചെ​മ്പ്ര​പാ​ല​ത്തി​ല്‍​നി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ക​ല്ലു​ങ്ക​ല്‍-​വി​ര​ണ​പ്പു​റം -അ​മ്പാ​യ​പ്പാ​റ -ചെ​മ്പ്ര വ​ഴി പോ​ക​ണം. വ​ലി​യ​വാ​ഹ​ന​ങ്ങ​ള്‍ ചെ​മ്പ്ര- ച​ക്കി​ട്ട​പാ​റ വ​ഴി കൂ​രാ​ച്ചു​ണ്ടി​ലേ​ക്ക് തി​രി​ച്ചു പോ​ക​ണം.

കോ​ഴി​ക്കോ​ട് -ബാ​ലു​ശേ​രി റോ​ഡി​ല്‍ ക​രി​ക്കാം​കു​ളം മു​ത​ല്‍ വേ​ങ്ങേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ പ്ര​വൃ​ത്തി തീ​രും​വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ബാ​ലു​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​വേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വേ​ങ്ങേ​രി​യി​ല്‍​നി​ന്ന് തി​ര​ഞ്ഞ് മ​ലാ​പ്പ​റ​മ്പ്- എ​ര​ഞ്ഞി​പ്പാ​ലം വ​ഴി പോ​ക​ണം. കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പ് -മാ​യ​നാ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ പ്ര​വൃ​ത്തി തീ​രും​വ​രെ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

പേ​രാ​മ്പ്ര - താ​നി​ക്ക​ണ്ടി - ച​ക്കി​ട്ട​പ്പാ​റ റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ച്ച് ര​ണ്ട് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ച​ക്കി​ട്ട​പ്പാ​റ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വ​ള​യം ക​ണ്ടം - മൂ​ക്ക​വ​ല - ച​ക്കി​ട്ട​പ്പാ​റ വ​ഴി പോ​ക​ണം.