കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍: വ​കു​പ്പു ത​ല​വ​ന്‍​മാ​രു​ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ര്‍​ന്നു
Saturday, February 27, 2021 11:12 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​ത്തി​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വയ്പി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​വും 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കു​ത്തി​വയ്പ് ആ​രം​ഭി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു.

വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. മാ​ര്‍​ച്ച് ഒ​ന്ന, ര​ണ്ട് തി​യ്യ​തി​ക​ളി​ല്‍ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ന് നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോ​വി​ഡ് മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​വി​ധ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം.

വാ​ക്സി​നേ​ഷ​ന് അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍​ക്ക് ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​യി വാ​ക്സി​നേ​ഷ​നെ​ടു​ക്കു​ന്ന​തി​ന് അ​സൗ​ക​ര്യ​മു​ണ്ടാ​കു​ന്ന​പ​ക്ഷം തൊ​ട്ട​ടു​ത്ത വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ളി​ല്‍ ഇ​തേ തീയതി​ക​ളി​ല്‍ മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഈ ​സൗ​ക​ര്യ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​ങ്ങ​ളു​ടെ പ​രി​ധി​ക്കു​ള്ളി​ലു​ള്ള വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കേ​ണ്ട​താ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി​യോ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യോ ഫീ​ല്‍​ഡ്ത​ല ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ വ​ഴി​യോ വാ​ക്സി​നേ​ഷ​ന് വേ​ണ്ടി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​വു​ന്ന​താ​ണ്.