എ​ന്‍​എ​സ്എ​സ് നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ക​ഴി​ഞ്ഞു
Monday, March 1, 2021 12:13 AM IST
താ​മ​ര​ശേ​രി: ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട രാ​ജി​ത​ക്കും കു​ടും​ബ​ത്തി​നും എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ ക​ട്ടി​പ്പാ​റ വേ​ണാ​ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ര്‍​ത്തി പൂ​ര്‍​ത്തി​യാ​യി. വീ​ടി​ന്‍റെ പ്ര​ധാ​ന കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി എ​ന്‍ എ​സ്എ​സ് ജി​ല്ല കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശ്രീ​ചി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​സ്റ്റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​സ​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​യി​ല്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ചാ​യ​ക്ക​ട ന​ട​ത്തി​യും പൊ​തി​ച്ചോ​റു​ക​ള്‍ വി​റ്റു​കി​ട്ടു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചും അ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യു​മൊ​ക്കെ​യാ​ണ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ വീ​ടി​നു വേ​ണ്ട പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്.

ഏ​പ്രി​ല്‍ മാ​സ​ത്തി​നു​ള്ളി​ല്‍ വീ​ടി​ന്‍റെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റും. ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ജി​ല്ല​യി​ലെ 144 എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

ക്ല​സ്റ്റ​ര്‍ കോ -ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ. ​മ​ധു​സൂ​ധ​ന​ന്‍, സി​ല്ലി ബി. ​കൃ​ഷ്ണ​ന്‍, സ​മീ​ര്‍ ബാ​വ എ​ന്നി​വ​ര്‍ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.