മു​ള​കു​പൊ​ടി വി​ത​റി എ​ട്ടു​ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
Monday, March 1, 2021 12:16 AM IST
ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി എ​ട്ടു ല​ക്ഷം രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ക​ക്കാ​ട് മ​ർ​ഹ​ബ​യി​ൽ അ​ബ്ദു​ൽ നൂ​ർ ത​ങ്ങ​ളെ ( 42) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പം വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തോ​ട്ടു​മ്മ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ​ലി​യു​ടെ കൈ​യി​ൽ നി​ന്നാ​ണ് എ​ട്ടു ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ത​ല​ശേ​രി പ​ഴ​യ ബ​സ​സ്റ്റാ​ൻ​ഡി​ലെ ബാ​ങ്കി​നു മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
ബാ​ങ്കി​ൽ നി​ന്ന് പ​ഴ​യ സ്വ​ർ​ണം എ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു ക​വ​ർ​ച്ച. ത​ല​ശേ​രി എ​സ്ഐ എ.​അ​ഷ്റ​ഫ്, അ​ഡീ​ഷ​ണ​ൽ എ​സ്‌​ഐ അ​ശോ​ക​ൻ, സി​ഡി പാ​ർ​ട്ടി​യി​ലെ സു​ജേ​ഷ്, മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഈ ​കേ​സി​ൽ ത​ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.