തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: ഇ​ട​തു കേ​ന്ദ്ര​ങ്ങ​ൾ ഞെ​ട്ടുമെന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി
Monday, March 1, 2021 11:53 PM IST
നാ​ദാ​പു​രം: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ട​ർ ഭ​ര​ണം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​പ്പി​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി.
കേ​ര​ള​ത്തി​ലെ അ​ഴി​മ​തി​ക്കും സ​ർ​ക്കാ​റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രെ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് സ​മാ​ന​മാ​യി​രി​ക്കും കേ​ര​ള​ത്തി​ലെ ഫ​ല​മെ​ന്നും രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ദാ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ല്ലാ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ന്നൊ​രു​ക്കം 2021 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.​കെ. പ്ര​വീ​ൺ കു​മാ​ർ‌, വി.​എം. ച​ന്ദ്ര​ൻ, ആ​വോ​ലം രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, മോ​ഹ​ന​ൻ​പാ​റ​ക്ക​ട​വ്, പ്രേ​മ​ൻ വ​രി​ക്കോ​ളി, കെ.​എം. ര​ഘു​നാ​ഥ്, കെ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.