വോ​ട്ട് വ​ണ്ടി ജി​ല്ല​യി​ല്‍ പ​ര്യ​ട​നം തു​ട​ങ്ങി
Thursday, March 4, 2021 12:34 AM IST
കോ​ഴി​ക്കോ​ട്: തെര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച വോ​ട്ട് വ​ണ്ടി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വി.​വി. പാ​റ്റ്, വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വോ​ട്ടു ചെ​യ്യേ​ണ്ട​വി​ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ വോ​ട്ട​ര്‍​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വോ​ട്ടു​വ​ണ്ടി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ​ണ്ടി​യി​ല്‍ ക​യ​റി മോ​ഡ​ല്‍ പോ​ളിം​ഗ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​വ​ര്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു​ന​ല്‍​കാ​ന്‍ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ണ്ടി​യി​ലു​ണ്ട്. പു​തു​വോ​ട്ട​ര്‍​മാ​ര്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാം. ഒ​രു താ​ലൂ​ക്കി​ല്‍ ര​ണ്ട് ദി​വ​സ​മാ​ണ് വോ​ട്ട് വ​ണ്ടി ഉ​ണ്ടാ​വു​ക. പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ന്ന പ​ക്ഷം കൂ​ടു​ത​ല്‍ ദി​വ​സം വോ​ട്ടു വ​ണ്ടി സ​ഞ്ച​രി​ക്കും.​
സ്‌​വീ​പ് (സി​സ്റ്റ​മാ​റ്റി​ക്ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പേ​ഷ​ന്‍)​സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ട് വ​ണ്ടി സ​ഞ്ച​രി​ക്കു​ന്ന​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ട് വ​ണ്ടി എ​ത്തു​ക. ഒ​രു സ​മ​യം ഒ​രാ​ള്‍​ക്ക് ക​യ​റി വോ​ട്ടി​ങ് മെ​ഷീ​ന്‍ പ​രി​ച​യ​പ്പെ​ടാം.​ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ എ​ഡി​എം​എ​ൻ പ്രേ​മ​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, തെര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍ കെ.​അ​ജീ​ഷ്, സ്‌​വീ​പ് അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ബാ​ബു ചാ​ണ്ടു​ള്ളി എ​ന്നി​വ​രും തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.